പീഡനകേസിൽ അന്വേഷണം നടക്കുന്നില്ലേയെന്ന് കോടതി ചോദിച്ചു. മെയ് 12ന് ഫയൽ ചെയ്ത ജാമ്യപേക്ഷയാണെന്ന് കോടതി ഓർമിപ്പിച്ചു

കൊച്ചി: മുരിങ്ങൂർ പീഡനക്കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ജാമ്യപേക്ഷയിൽ വാദം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. വാദം കേൾക്കുന്നത് 10 ദിവസത്തേക്ക് നീട്ടണമെന്ന പ്രതി ജോൺസന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ നാളെ തന്നെ വാദം നടത്താൻ കോടതി നിർദ്ദേശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം പീഡനകേസിൽ അന്വേഷണം നടക്കുന്നില്ലേയെന്ന് കോടതി ചോദിച്ചു. മെയ് 12ന് ഫയൽ ചെയ്ത ജാമ്യപേക്ഷയാണെന്ന് കോടതി ഓർമിപ്പിച്ചു. കേസിൽ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന ഇരയുടെ ഹർജിയിൽ സർക്കാരിനോട് ഈ മാസം 30നകം മറുപടി നൽകാനും കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.