ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏറ്റുമാനൂർ വെച്ചൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്

കോട്ടയം : ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായിരുന്നു. 73 വയസായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഹരിവരാസന പുരസ്കാരം നൽകി ആലപ്പി രംഗനാഥിനെ സംസ്ഥാനം ആദരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏറ്റുമാനൂർ വെച്ചൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി വിഎൻ വസവന്റെ ഇടപെടലിനെ തുടർന്ന് പോസ്റ്റുമോർട്ടം ഒഴിവാക്കി. ഇന്നലെ രാത്രി തന്നെ ഭൗതികദേഹം വീട്ടിൽ എത്തിച്ചിരുന്നു. കോവിഡ് കാരണം പൊതുദർശനവും ഒഴിവാക്കിയിട്ടുണ്ട്.