Asianet News MalayalamAsianet News Malayalam

സ്കൂൾ സമയമാറ്റത്തിനെതിരെ മുസ്‌ലിം ലീഗ്: 'നടപ്പാക്കിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകും' പിഎംഎ സലാം

മത സംഘടനകളുമായി ചർച്ച നടത്തണമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി,സമര പരിപാടികൾ ചർച്ച ചെയ്യാൻ ആവശ്യമെങ്കിൽ മുസ്ലീം കോ ഓർഡിനേഷൻ കമ്മിറ്റി വിളിച്ചു ചേർക്കും.

 Muslim League against school time change: 'Religious education will disappear if implemented' PMA Salaam
Author
First Published Sep 24, 2022, 11:37 AM IST

മലപ്പുറം: സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത്.നടപ്പാക്കിയാൽ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്കൂൾ പഠന സമയക്രമത്തിൽ മാറ്റത്തിന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമർപ്പിച്ചിരിക്കുന്നത്.സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്. മറ്റൊരു പ്രധാന ശുപാർശ അധ്യാപക പഠനത്തെ കുറിച്ചാണ്. അധ്യാപക പഠനത്തിന് അഞ്ച് വർഷത്തെ കോഴ്‌സിനാണ് കമ്മിറ്റിയുടെ ശുപാർശ. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വർഷത്തെ ഒറ്റ കോഴ്സെന്നതാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. 

സർക്കാരിന്റെ സ്കൂൾ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത് വന്നിരുന്നു ശുപാർശ മദ്രസ പ്രവർത്തനത്തെയും മത പഠനത്തെയും അട്ടിമറിക്കുമെന്നാണ് വിമർശനം. പിന്നിൽ മതനിഷേധ താല്പര്യമുള്ളവരാണെന്നും നീക്കത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുമെന്നും സമസ്ത നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

സർക്കാർ നീക്കം ഖാദർ കമ്മറ്റി റിപ്പോർട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് . സർക്കാർ തുടർച്ചയായി മതനിരാസ തീരുമാനങ്ങൾ നടപ്പിലാക്കുന്നെന്ന് ആക്ഷേപം. മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും സമസ്ത നേതാക്കൾ പറയുന്നു

'ലീഗിനെ എതിർക്കാൻ.തീവ്ര മത സംഘടനകളെ പ്രോത്‌സാഹിപ്പിച്ചത് സിപിഐഎം'

എസ്ഡിപിഐയെ മാർക്കിസ്റ്റ് പാർട്ടി പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നുവെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു.പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യശത്രു മുസ്ലീം ലീഗ് ആണ്.എസ്ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധം കേന്ദ്രത്തിനു അറിയാവുന്നത് കൊണ്ടാണ് റെയ്ഡ് വിവരം കേരള പൊലീസിൽ നിന്നും മറച്ചു വച്ചത്.തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ ജനിപ്പിച്ചതും വളർത്തിയതും സിപിഐഎം ആണ്.അത് ലീഗിന്റെ തലയിൽ കെട്ടി വെക്കേണ്ടെന്നും .പിഎംഎ സലാം പറഞ്ഞു

Follow Us:
Download App:
  • android
  • ios