തിരുവനന്തപുരം: നിയമസഭയുടെ  ഭാഗമായുള സഭ ടീവിയുടെ ലോഗോ പ്രകാശന ചടങ്ങ് മുസ്ലിം ലീഗ് ബഹിഷ്കരിച്ചു.  വീഡിയോയിൽ പല മുൻമുഖ്യമന്ത്രി മാരെയും മുൻ സ്പീക്കർ മാരെയും പരാമർശിച്ചപ്പോൾ മുസ്ലിം ലീഗിൻറെ പ്രതിനിധികളെ പരാമർശിക്കാത്തതിലാണ് പ്രതിഷേധം.

കേരളത്തിൽ മുഖ്യമന്ത്രിയും സ്പീക്കറും ആയ  ഏകവ്യക്തി മുസ്ലിം ലീഗിലെ  സിഎച്ച് മുഹമ്മദ് കോയ ആണ് അതുപോലെ പോലെ സ്പീക്കർ ആയിരിക്ക മരണപ്പെട്ട സീതി സാഹിബിനെ കുറിച്ച് ഒരു പരാമർശവും ഉണ്ടായില്ല.

ഇതിൽ ഇതിൽ മുസ്ലിം ലീഗ് പാർട്ടിയുടെ പ്രതിഷേധം  പാർട്ടി ലീഡർ ഡോക്ടർ എംകെ മുനീർ സ്പീക്കർ  പി. ശ്രീരാമകൃഷ്ണനെ അറിയിക്കുകയും ചെയ്തു. തുടർന്നുള്ള ഗസൽ സന്ധ്യയും അത്താഴവിരുന്നും  മുസ്ലിം ലീഗ് എംഎൽഎമാർ ബഹിഷ്കരിച്ചു.