Asianet News MalayalamAsianet News Malayalam

'വിജിലൻസ് കേസിൽപ്പെട്ട ഭാരവാഹികൾ വേണ്ട', കണ്ണൂർ മുസ്ലീം ലീഗ് ഓഫീസിൽ പ്രവർത്തകരുടെ പ്രതിഷേധം

അൻപതോളം യൂത്ത് ലീഗ് പ്രവർത്തകരെത്തിയാണ് ഭാരവാഹികളുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.  

muslim league kannur district committee workers protest
Author
Kannur, First Published Sep 18, 2021, 5:54 PM IST

കണ്ണൂർ: വിജിലൻസ് കേസിൽപ്പെട്ട പാർട്ടി ഭാരവാഹികൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ പാർട്ടി നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെച്ചു. അഴിമതി കേസിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദൾ കരീം ചേലേരി ഉൾപ്പടെയുള്ള ഭാരവാഹികൾ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ നേതാക്കളെ തട‌ഞ്ഞുവച്ചത്. മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി ഓഫീസിൽ യോഗം നടക്കുന്നതിനിടെയാണ് പ്രതിഷേധം

അൻപതോളം യൂത്ത് ലീഗ് പ്രവർത്തകരെത്തിയാണ് ഭാരവാഹികളുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. സ്ഥലത്ത് ഒന്നര മണിക്കൂറോളം സംഘർഷവസ്ഥ നിലനിന്നു. തളിപ്പറമ്പിൽ ലീഗ് കമ്മറ്റി മരവിപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയർന്നു. പരാതി അനുഭാവപൂർവ്വം ചർച്ച ചെയ്യാമെന്ന് ജില്ലാ പ്രസിഡണ്ട് എഴുതി നൽകിയതിന്  തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios