മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ ചേരും. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം.സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെപിഎ മജീദ് എന്നിവർ നേരിട്ടും ബാക്കി നേതാക്കൾ ഓൺലൈനായും യോഗത്തിൽ പങ്കെടുക്കും.

എം.സി.കമറുദീന്‍റെ അറസ്റ്റ്, കെ.എം ഷാജിക്കെതിരെയുള്ള അന്വേഷണം, കോടിയേരി ബാലകൃഷന്‍റെ മാറ്റം തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചയാവും