മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം. സ്റ്റാഫ് നിയമനവും പിഎം ശ്രീയും അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും.
മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കിടെ മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച്ച ചർച്ച ചെയ്യും. സ്റ്റാഫ് നിയമനവും പിഎം ശ്രീയും അടക്കമുള്ള വിഷയങ്ങൾ യോഗത്തില്‍ ചർച്ചയാകും. വിവാദം ഒഴിവാക്കാൻ ‘പണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ വിളിപ്പിച്ചത്.
കോൺഗ്രസ് എംഎൽഎമാർ നൽകുന്ന പരിഗണന പോലും സാധാരണ അണികൾക്ക് മുസ്ലീം ലീഗ് എംഎൽഎമാർ നൽകുന്നില്ലെന്നും പരിപാടിക്ക് വിളിക്കുമ്പോൾ മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്ന പരാതിയും വിമർശനം ഉയർന്നിരുന്നു. പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും ലീഗ് മന്ത്രിമാർ തമ്മിൽ ആക്യമില്ലെന്നും വിമർശനമുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടെയാണ് നേതൃത്വം വിളിച്ചിരിക്കുന്നത്.
