മലപ്പുറം: അയോധ്യ കേസിലെ കോടതി വിധിയില്‍ മുസ്ലീങ്ങൾ അങ്ങേയറ്റം നിരാശരാണെന്ന് മുസ്‍ലിം ലീഗ്. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ സംസ്ഥാന ഭാരവാഹികളുടേയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിലാണ് വിലയിരുത്തല്‍. വിധിയിൽ വലിയ പൊരുത്തക്കേടുകളുണ്ട്. രാജ്യത്തിന്റെ നിയമം ബഹുമാനിക്കണമെന്നുള്ളത് കൊണ്ട് അങ്ങനെ ചെയ്യുന്നു എന്നുമാത്രം.

വിധിയിൽ കൂടുതൽ ചർച്ച നടക്കേണ്ടതുണ്ട്. പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞ കോടതി അവര്‍ക്ക് തന്നെ ഉടമസ്ഥാവകാശം നൽകി. രാജ്യത്തെ എല്ലാ മുസ്ലീം വിഭാഗവുമായും വിധിയെക്കുറിച്ച് ചർച്ച നടത്തും. ഇതിനായി സമിതിയെ രുപീകരിച്ചു. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമിതിയിൽ ചർച്ച ചെയ്യുമെന്നും മുസ്‍ലിം ലീഗ് വ്യക്തമാക്കി.