പരപ്പനങ്ങാടി പുത്തൻകടപുറത്തെ പരേതനായ കുന്നുമ്മൽ അബൂബക്കർ എന്നവരുടെ മക്കളായ സൈതലവി യുടെയും സിറാജിന്റെയും ഭാര്യമാരും മക്കളുമാണ് ബോട്ടപകടത്തിൽ മരിച്ച 9 പേർ. ഇവരുടെ സഹോദരിയും മകളുമടക്കം ഈ കുടുംബത്തിന് നഷ്ടപ്പെട്ടത് 11 വിലപ്പെട്ട ജീവനുകളാണ്. ഈ കുടുംബത്തിനാണ് മുസ്ലിം ലീഗ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.
മലപ്പുറം: താനൂർ ബോട്ടു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവരെ സഹായിക്കാൻ മുസ്ലിം ലീഗ്. അപകടത്തിൽ ഒരു വീട്ടിലെ 11 പേർ മരിച്ചിരുന്നു. ഈ കുടുംബത്തിലെ ഉറ്റവർക്കാണ് വീട് വെച്ചുനൽകാൻ മുസ്ലിംലീഗ് രംഗത്തെത്തിയിരിക്കുന്നത്. പരപ്പനങ്ങാടി പുത്തൻകടപുറത്തെ പരേതനായ കുന്നുമ്മൽ അബൂബക്കറിൻ്റെ മക്കളായ സൈതലവിയുടെയും സിറാജിന്റെയും ഭാര്യമാരും മക്കളുമാണ് ബോട്ടപകടത്തിൽ മരിച്ച 9 പേർ. ഇവരുടെ സഹോദരിയും മകളുമടക്കം ഈ കുടുംബത്തിന് നഷ്ടപ്പെട്ടത് 11 വിലപ്പെട്ട ജീവനുകളാണ്. ഈ കുടുംബത്തിനാണ് മുസ്ലിം ലീഗ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.
താനൂർ ബോട്ട് അപകടം: ദുരന്തത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
താനൂർ ഓലപ്പീടികയിൽ പിതാവും രണ്ടു സഹോദരങ്ങളും ബോട്ടപകടത്തിൽ നഷ്ടപ്പെട്ട ജുനൈദ് (15) , ഫാതിമ റജുവ (7) എന്നിവരുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ വഹിക്കാനും പാർട്ടി തീരുമാനിച്ചു. ജൂനൈദിന്റെ പിതാവ് കാട്ടിൽപീടിയേക്കൽ സിദ്ദീഖും മറ്റു രണ്ടു മക്കളും ബോട്ടപകടത്തിൽ മരണപ്പെട്ടിരുന്നു. മറ്റു ദുരിതബാധിതരുടെ കാര്യങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സഹായങ്ങൾ നൽകും.
പാണക്കാട് ചേർന്ന അടിയന്തിര നേതൃയോഗത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പി.കെ. കുഞ്ഞാലികുട്ടി സാഹിബ് , പി.എം.എ.സലാം , കെ.പി. എ മജീദ് പങ്കെടുത്തു.
നഗരസഭയ്ക്ക് അധികാരം എൻഒസി നൽകാൻ മാത്രം; താനൂർ നഗരസഭാ ചെയർമാൻ ന്യൂസ് അവറിൽ
