മന്ത്രിയ്ക്ക് എസ്കോർട്ട് വേണമെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ലെന്നും ഇത് പ്ലാൻ്റ് ചെയ്ത വിചിത്രമായ വാർത്തയാണെന്നും മന്ത്രി പറഞ്ഞു. 

തൃശ്ശൂർ: മന്ത്രിക്ക് എക്സൈസ് ഉദ്യോ​ഗസ്ഥരുടെ എസ്കോർട്ട് വേണമെന്ന എംആർ അജിത്കുമാറിൻ്റെ നിർദേശത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. മന്ത്രിയ്ക്ക് എസ്കോർട്ട് വേണമെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ലെന്നും ഇത് പ്ലാൻ്റ് ചെയ്ത വിചിത്രമായ വാർത്തയാണെന്നും മന്ത്രി പറഞ്ഞു. മൂന്നര വർഷമായി എക്സൈസ് മന്ത്രിയ്ക്ക് ഇല്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണ് എന്ന് ചോദിച്ച അദ്ദേഹം വാർത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു.

മൂന്നര വർഷമായി മന്ത്രിയ്ക്ക് ഇല്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണ്? വാർത്ത എക്സൈസ് കമ്മീഷണറിനെ ലക്ഷ്യം വെച്ചുള്ളതാണെങ്കിൽ എന്തിന് മന്ത്രിയെ വലിച്ചിടണം? വാർത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. എസ്കോർട്ട് വേണമെന്ന് ഉത്തരവിറക്കുകയോ വാക്കാൽ നിർദേശിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നായിരുന്നു വിചിത്ര നിർദേശം. എക്സൈസ് കമ്മീണർ എംആർ അജിത്കുമാർ ഇന്നലെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. സ്വന്തം പണം മുടക്കി എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നുമാണ് നിർദേശത്തിൽ പറയുന്നത്.

YouTube video player