പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിൽ സർക്കാർ കൊണ്ടുവന്ന തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

തിരുവനന്തപുരം: സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. കേരളത്തിലെ 16 മുസ്ലീം സംഘടനകള്‍ ഉൾകൊള്ളുന്ന സച്ചാർ സംരക്ഷണ സമിതിയുടെ ചെയർമാൻ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ധർണ. പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിൽ സർക്കാർ കൊണ്ടുവന്ന തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

Add Asianetnews as a Preferred SourcegooglePreferred

80:20 അനുപാതം റദ്ദാക്കിയ ഹൈക്കടോതി വിധിക്കെതിരെ അപ്പീൽ നൽകുകയോ, നിയമനിർമ്മാണം നടത്തുകയോ വേണമെന്നാണ് മുസ്ലീം സംഘടകള്‍ ആവശ്യപ്പെടുന്നത്. സച്ചാർ ശുപാർശകള്‍ പ്രത്യേക സെൽ രൂപീകരിച്ച് നടപ്പിലാക്കുക, മുന്നാക്ക, പിന്നാക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍. ധർണയ്ക്ക് ശേഷം സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.