കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ നടത്തിയ മധ്യസ്ഥ ചർച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു. പിരിച്ച് വിട്ട 164  ജീവനക്കാരെയും തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിൽ മാനേജ്മെൻറ് ഉറച്ച് നിന്നതാണ് ചർച്ച പരാജയപ്പെടാൻ കാരണം. തർക്കം പരിഹാരത്തിനായി പതിനെട്ടാമത് തവണയാണ് ചർച്ച നടത്തുന്നത്. 

ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്‍റെയും അഡീഷണൽ ലേബർ കമ്മീഷണറുടെയും മേൽനോട്ടത്തിലായിരുന്നു ചർച്ച നടന്നത്. ഇരു വിഭാഗത്ത് നിന്നും നാല് പേർ വീതമാണ് ചർച്ചയിൽ പങ്കെടുത്തത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുളള നിരോധനാജ്ഞ പിൻവലിച്ചതിന് ശേഷം സമരം ശക്തമാക്കാനാണ് സിഐടിയു ആലോചിക്കുന്നത്.