മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട നിർണായകമായ വിധിയാണ് ബത്തേരി മജിസ്ട്രേറ്റ് കോടതിയുടെ ഭാ​ഗത്ത് നിന്ന് വന്നിരിക്കുന്നത്. നാല് കോടി രൂപയുടെ മരങ്ങൾ കുപ്പാടി ഡിപ്പോയിലുണ്ട്.

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. പിടിച്ചെടുത്ത മരങ്ങൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണുള്ളത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട നിർണായകമായ വിധിയാണ് ബത്തേരി മജിസ്ട്രേറ്റ് കോടതിയുടെ ഭാ​ഗത്ത് നിന്ന് വന്നിരിക്കുന്നത്. നാല് കോടി രൂപയുടെ മരങ്ങൾ കുപ്പാടി ഡിപ്പോയിലുണ്ട്. ലേലം ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ തുടരുകയായിരുന്നു. ആദ്യഘട്ടത്തിൽ അതിന്റെ കണക്ക് വനംവകുപ്പും പൊലീസും സമർപ്പിച്ചിരുന്നെങ്കിലും അത് സമ​ഗ്രമല്ല എന്നായിരുന്നു കോടതിയുടെ തീരുമാനം. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming