കൊച്ചി: മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലെ അഞ്ച് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡിവൈഎസ്പി ഓഫീസ് താത്കാലികമായി അടച്ചു. പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡിവൈഎസ്പി അടക്കം 10 പൊലീസുകാർ ക്വാറൻ്റീനിൽ പ്രവേശിച്ചു. 

അതേസമയം, പൂജപ്പുര സെൻട്രൽ ജയിലിൽ കൂടുതൽ ആളുകളിലേക്ക് കൊവിഡ് വ്യാപനം സ്ഥിരീകരിച്ചു. ഇന്ന് ഇത് വരെ 53 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമ്പത് തടവുകാരും രണ്ട് ജയിൽ ജീവനക്കാരും ജയിൽ ഡോക്ടറുമാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം  218 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്.