പാലക്കാട്: കേരളത്തിലെ വിശ്വാസി സമൂഹത്തെ ഒപ്പം നിർത്താൻ പാർട്ടിക്ക് കഴിയണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ. വിശ്വാസികളെ ഒപ്പം നിർത്താതെ വർഗസമരം സാധ്യമാകില്ല. വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനം സിപിഎം ഉദ്ദേശിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

വിശ്വാസിസമൂഹത്തെ വിശ്വാസി സമൂഹമായിത്തന്നെ കാണണം. സിപിഎമ്മിലും വലിയൊരു വിഭാഗം വിശ്വാസികളുണ്ട്. വിശ്വാസികളെയും മതത്തെയും അവസാനിപ്പിക്കുക എന്നത് സിപിഎം അജൻഡയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

വിശ്വാസിയും  അവിശ്വാസിയും ഉൾപ്പെടെ എല്ലാ സമൂഹത്തെയും ഒപ്പം നിർത്താതെ പാർട്ടിക്ക് മുന്നോട്ടുപോകാനാകില്ലെന്നു സിപിഎം ഉൾപ്പടെയുള്ളവർ മനസിലാക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.