Asianet News MalayalamAsianet News Malayalam

'ജനാധിപത്യ സമൂഹത്തിനകത്ത് ആശയങ്ങൾ നിഷേധിക്കരുത്'; ബിബിസി ഡോക്യമെന്ററിയുടെ പ്രദർശനം തടയേണ്ടെന്ന് എംവി ഗോവിന്ദൻ

ജനാധിപത്യ സമൂഹത്തിനകത്ത് ആശയങ്ങൾ നിഷേധിക്കേണ്ട കാര്യമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഒരാശയത്തേയും തടഞ്ഞുവെക്കരുത്. തടയാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MV Govindan says do not stop the screening of bbc documentary
Author
First Published Jan 24, 2023, 4:45 PM IST

കണ്ണൂര്‍: പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം തടയേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനാധിപത്യ സമൂഹത്തിനകത്ത് ആശയങ്ങൾ നിഷേധിക്കേണ്ട കാര്യമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഒരാശയത്തേയും തടഞ്ഞുവെക്കരുത്. തടയാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം തുടരുകയാണ്. പാലക്കാട് വിക്ടോറിയ കേളേജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പ്രദർശനത്തിന് പിന്നാലെ, വിദ്യാർത്ഥികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട്, യുവമോർച്ച കോളേജിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ തള്ളിക്കയറാൻ ശ്രിച്ചതോടെ, പൊലീസ് അറസ്റ്റുചെയ്തു നീക്കി. അനുമതിയില്ലാത്തെ പ്രദർശനത്തിനെതിരെ പ്രിൻസിപ്പാൾ, പൊലീസിൽ പരാതി നൽകി.

Also Read: 'മോദിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്ന് ഭയം'; ഡോക്യുമെന്ററിയെ എതിർക്കുന്നത് ഭീതി മൂലമെന്ന് എം എ ബേബി

ബിബിസി ഡോക്യൂമെന്ററി പ്രദർശനത്തിനിടെ എറണാകുളം ലോ കോളേജിലേക്ക് ബിജെപി പ്രവർത്തകര്‍ പ്രതിഷേധ മാർച്ച്‌ നടത്തി. മാർച്ച്‌ പൊലീസ് തടഞ്ഞു. ഡിസിസി യുടെ നേതൃത്വത്തിൽ കൊച്ചി മേ നകയിലും ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. കലൂരിലും മഹാരാജാസ് കോളേജിലും പ്രദർശനം നടന്നു. വൈകീട്ട് 7 നു കാലടി സംസ്കൃത സർവകലാശാലയിലും ക്യൂസാറ്റിലും എസ് എഫ് ഐയുടെ നേതൃത്വത്തിൽ പ്രദർശനം നടക്കും. സംസ്‌കൃത സർവകലാശായിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കോഴിക്കോട് മുതലക്കുളം സരോജ് ഭവനിലാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തിന് സാധ്യത കണക്കിലെടുത്ത് പ്രദർശനം നടന്ന ഹാളിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്  വസീഫ് ഉൾപ്പെടെയുളളവർ കോഴിക്കോട്ട് നടന്ന പ്രദർശനത്തിനെത്തി.

പൊതുസ്ഥലങ്ങളിൽ ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ തടയുമെന്ന് യുവമോർച്ച പ്രതികരിച്ചു. ഒളിപ്പോര് നടത്തുംപോലെ പല കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ രഹസ്യ പ്രദർശനം നടത്തുന്നുണ്ട്. പരസ്യമായി ഇറങ്ങിത്തിരിച്ചാൽ തടയുമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. മറ്റ സംഘടനകളും തീരുമാനത്തിൽ നിന്ന് പിൻതിരിയമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios