ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവർ അല്ലെന്ന് പിഎംഎ സലാം പറഞ്ഞു. അങ്ങനെ ഉണ്ടെങ്കിൽ വീഡിയോ സന്ദേശം അയക്കില്ലല്ലോ എന്നും സലാം മാധ്യമങ്ങളോട് പ്രതികരിച്ചു. 

കോഴിക്കോട്: എംവിആർ അനുസ്മരണത്തിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി പിൻമാറിയ സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവർ അല്ലെന്ന് പിഎംഎ സലാം പറഞ്ഞു. അങ്ങനെ ഉണ്ടെങ്കിൽ വീഡിയോ സന്ദേശം അയക്കില്ലല്ലോ എന്നും സലാം മാധ്യമങ്ങളോട് പ്രതികരിച്ചു. 

കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ക്ഷണിച്ചാൽ പങ്കെടുക്കും. 
കോൺഗ്രസിൽ എല്ലാ കാലത്തും പ്രശ്നങ്ങൾ ഉണ്ട്. നിലവിൽ പ്രശ്നങ്ങൾ ഇല്ല. ഒറ്റക്കെട്ടായി യുഡിഎഫ് പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സലാം പറഞ്ഞു. 

'ക്ഷണിച്ചത് നികേഷ്,പ്രിയപ്പെട്ട എംവി ആറിന്റെ പരിപാടിയിൽ നിന്ന് പിന്മാറുന്നതിൽ ദുഃഖമറിയിച്ചു': കുഞ്ഞാലിക്കുട്ടി

ഇടത് സർക്കാരിന് തുടർഭരണം കിട്ടിയത് മുതൽ ജനങ്ങളുടെ പ്രയാസം വർധിക്കുന്നു. തെറ്റായ തീരുമാനങ്ങൾ ആണ് തിരിച്ചടിക്ക് കാരണം. നികുതി ഭാരം മുഴുവൻ ജനങ്ങളുടെ മേലാണ്. ക്ഷേമ പെൻഷൻ നിർത്തി വച്ചു. പലയിടങ്ങളിലും സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി നിലച്ചു. സർക്കാരിന് നയാപൈസ ഇല്ല. 720 കോടി രൂപ കെഎസ്ഇബിക്ക് മാത്രം നഷ്ടമുണ്ട്. ഇതിനെല്ലാം സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണം. എല്ലാ പാപഭാരം വഹിക്കേണ്ടത്തും ജനങ്ങളാണ്. കാലിയായ ഖജനാവ് മറന്ന് കടം എടുത്ത് മാമാങ്കങ്ങൾ നടത്തുന്നു. ഇതുവരെ വിദേശ പര്യടനം നടത്തി കൊണ്ടുവന്ന വികസനം എന്തെന്ന് മുഖ്യമന്ത്രി പറയണം. പതിനാറു തവണ ആണ് പിണറായി വിദേശ യാത്ര നടത്തി. അവസാനം ക്യൂബ സന്ദർശിച്ചു. അവിടെ നിന്ന് കേരളത്തിന് കിട്ടേണ്ടത് എന്താണ്. മുണ്ട് മുറുക്കി ഉടുക്കാൻ മാത്രമേ ക്യുബെക് പഠിപ്പിക്കാൻ കഴിയൂ. അത്രേം ദാരിദ്രത്തിലാണ് ആ രാജ്യം. ജനങ്ങൾക്ക് എല്ലാം അറിയാം. ഒരു മേൽപ്പാലത്തിൻ്റെ മോടി കൂട്ടിയ പണം കൊണ്ട് നാല് പാലങ്ങൾ ഉണ്ടാക്കാം. യുഡിഎഫ് ഭരിക്കുന്ന ബാങ്കുകൾ ജന സദസ്സ് നടത്തിപ്പിന് പണം നൽകില്ലെന്നും പിഎംഎ സലാം പറഞ്ഞു. 

https://www.youtube.com/watch?v=Ko18SgceYX8