അപകടസമയത്ത് മറ്റൊരു വാഹനം അവിടെ എത്തിയെന്ന് നാട്ടുകാർ പറയുന്നുണ്ട്. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. 45 വയസായിരുന്നു

തിരുവനന്തപുരം: കിളിമാനൂരിൽ (kilimanoor)വ്യാപാരി (trader)ബൈക്ക് അപകടത്തിൽ (bike accident)മരിച്ചു(died). കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. 45 വയസായിരുന്നു. മരണത്തിൽ ദുരൂഹത (mystery)ഉണ്ടെന്ന് ആരോപണം ഉയർന്നു. ദേഹത്ത് വെട്ടേറ്റെന്ന് സംശയിക്കുന്ന പാടുകളുണ്ടെന്ന് ഡോക്ടർമാർ ആദ്യം പറഞ്ഞതിനെ തുടർ‌ന്നാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച് രം​ഗത്തെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിശോധനക്ക് ശേഷം ദേഹത്ത് വെട്ടേറ്റെന്ന് സംശയിക്കുന്ന പാടുകളുണ്ടെന്ന കാര്യം ഡോക്ടർമാർ അറിയിച്ചത് ‌. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരുത്താനാകൂ. അപകടസമയത്ത് മറ്റൊരു വാഹനം അവിടെ എത്തിയെന്ന് നാട്ടുകാർ പറയുന്നുണ്ട്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ അപകട മരണം തന്നെയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം വിശദ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം