യുഡിഎഫിനെ മാറ്റി നിർത്തി  ബിജെപിയെ പ്രതിപക്ഷത്ത് എത്തിക്കാൻ നീക്കം നടക്കുന്നുണ്ട്. ബിജെപി ക്ക് സ്വാധീനം ഉണ്ടാക്കി കൊടുക്കാനാണ് എൽഡിഎഫ് നീക്കം. 

ഇടുക്കി: തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിസ്‍മയകരമായ മുന്നേറ്റം ഉണ്ടാക്കുമെന്ന് എൻ കെ പ്രേമചന്ദ്രന്‍. പ്രാദേശിക വിഷയത്തിനപ്പുറം സംസ്‌ഥാന രാഷ്ട്രീയം ചർച്ചാ വിഷയമായി. സ്വർണ്ണക്കടത്ത്, ലഹരി മരുന്ന് തുടങ്ങിയ കേസ് ചർച്ചയാകും. എൽഡിഎഫ് പ്രവർത്തനം പരാജയമാണ്. ബിജെപി പ്രചാരണത്തിൽ വൻ തോതിൽ പണത്തിന്‍റെ ദൂർത്ത് നടത്തി. യുഡിഎഫിനെ മാറ്റി നിർത്തി ബിജെപിയെ പ്രതിപക്ഷത്ത് എത്തിക്കാൻ നീക്കം നടക്കുന്നുണ്ട്. ബിജെപി ക്ക് സ്വാധീനം ഉണ്ടാക്കി കൊടുക്കാനാണ് എൽഡിഎഫ് നീക്കം. ഇതിന്‍റെ ഭാഗമായാണ് യുഡിഫ് എംഎല്‍എ മാർക്ക് എതിരെ കേസ് എടുക്കുന്നതെന്നും എൻ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.