കേദൽ പുറത്ത് ഇറങ്ങിയാൽ ഇയാൾ വീണ്ടും ഇത്തരം പ്രവർത്തി ചെയ്യില്ലെന്ന് ആർക്ക് ഉറപ്പ് നൽകാൻ കഴിയുമെന്നും പ്രോസികൂഷൻ ചോദിച്ചു. നിലവിൽ കോടതിയിൽ വാദപ്രതിവാദങ്ങൾ നടക്കുകയാണ്.
തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൻ രാജയുടെ ശിക്ഷയിൻമേലുള്ള വാദം തുടങ്ങി. കേദലിൻ്റെ പ്രായം പരിഗണിക്കണമെന്നും മാനസികവൈകല്യമുണ്ടെന്നും പ്രത്രിഭാഗം വാദിച്ചു. മാനസിക രോഗമുള്ള ഒരാൾ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷൻ തിരിച്ചടിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസ്സിക രോഗം എന്ന് അല്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ജൻമം നൽകിയ അമ്മയെയും കാഴ്ച്ച ഇല്ലാത്ത സഹോദരിയെയും എങ്ങനെ കൊല്ലാൻ സാധിച്ചു. കേദൽ പുറത്ത് ഇറങ്ങിയാൽ ഇയാൾ വീണ്ടും ഇത്തരം പ്രവർത്തി ചെയ്യില്ലെന്ന് ആർക്ക് ഉറപ്പ് നൽകാൻ കഴിയുമെന്നും പ്രോസികൂഷൻ ചോദിച്ചു. നിലവിൽ കോടതിയിൽ വാദപ്രതിവാദങ്ങൾ നടക്കുകയാണ്.
നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നാണ് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. കുടുംബത്തോട് തോന്നിയ വിരോധത്താൽ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി. ഇതുകൂടാതെ ഈ കുടുംബത്തിന്‍റെ ആശ്രയത്തിൽ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കൊലപ്പെടുത്തി. അമ്മാവനെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. നാലു പേരെ കൊലചെയ്തതിന് കൊലകുറ്റം വെവ്വേറെ തെളിഞ്ഞിട്ടുണ്ട്. തെളിവ് നശിപ്പിച്ചതും, വീട് തീ വച്ചതും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറാണ് ശിക്ഷ വിധിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം