ഒകടോബർ28 ന് എറണാകുളം റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് ആൻ്റണി ഡൊമിനിക്
തിരുവനന്തപുരം:രണ്ടു സ്ത്രീകളെ നരബലി നൽകുന്നതിനായി കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. ഒകടോബർ 28 ന് എറണാകുളം പത്തടി പാലം റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.നരബലിയുടെ പേരിൽ നടന്ന കൊലപാതകം ഞെട്ടിപ്പിക്കുന്നതും കേരളീയ പൊതു സമൂഹത്തിനാകെ അപമാനകരവുമാണെന്ന് ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ പോലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നരബലിയിൽ പാണക്കാട് തങ്ങൾ
സമൂഹത്തിൽ നിലനിന്നിരുന്ന അമ്പരപ്പിക്കുന്ന ഉച്ചനീചത്വങ്ങൾ കണ്ടാണ് സ്വാമി വിവേകാനന്ദൻ പണ്ട് കേരളത്തെ ഭ്രാന്താലയമാണെന്ന് വിളിച്ചത്. മഹാന്മാരായ പരിഷ്‌ക്കർത്താക്കളുടെ നിരന്തര ശ്രമത്തിലൂടെയാണ് കേരളം ആ അവസ്ഥയെ അതിജീവിച്ചത്. പുറമെ പുരോഗമനം നടിക്കുന്ന കേരളീയർക്കിടയിൽ ഇപ്പോഴും പഴയ വിഷവിത്ത് നിലനിൽക്കുന്നു എന്നാണ് ഇന്നത്തെ നരബലി വാർത്ത തെളിയിക്കുന്നത്. രണ്ട് സ്ത്രീകളെ നരബലിക്ക് വേണ്ടി കഴുത്തറുത്ത് കൊന്നു എന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്.സാക്ഷര, സാംസ്‌കാരിക കേരളം നാണക്കേട് കൊണ്ട് തലകുനിക്കേണ്ട അവസ്ഥയിലാണ്. കേരളത്തിൽ ഇങ്ങനെ സംഭവിക്കാനിടയായ കാരണങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കണം. ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാനുള്ള ബോധവൽക്കരണം സമൂഹത്തിൽ ശക്തിപ്പെടുത്തണം.
ഇങ്ങനെയുള്ള തെറ്റായ പ്രവണതകളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണം.
നരബലി കേസിലെ പ്രതി ഫേസ്ബുക്കിലെ ഹൈക്കു 'കവി'; ഞെട്ടലിൽ എഫ് ബി സുഹൃത്തുക്കളും

