ഹൊസൂരിലെ വാടക ഫ്ലാറ്റിൽ നിന്നുമാണ് പിടിയിലായത്. കള്ളനോട്ട് നിർമ്മാണത്തിനുള്ള പ്രിന്ററുകൾ, സ്കാനറുകൾ, ലാമിനേഷൻ മെഷീൻ, ഫോയിൽ പേപ്പർ, ഇൻജെക്ട് ഇൻക് മുതലായവയും കണ്ടെടുത്തു. കേസില്‍ നേരത്തെ ആറുപേര്‍ പിടിയിലായിരുന്നു. 

കോഴിക്കോട്: നരിക്കുനിയിലെ കള്ളനോട്ട് കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശി സുനിൽ കുമാർ, താമരശ്ശേരി കൈതപൊയിൽ ഷൗക്കത്തുള്ള എന്നിവരാണ് പിടിയിലായത്. ഹൊസൂരിലെ വാടക ഫ്ലാറ്റിൽ നിന്നാണ് ഇവർ പിടിയിലായത്. കള്ളനോട്ട് നിർമ്മാണത്തിനുള്ള പ്രിന്ററുകൾ, സ്കാനറുകൾ, ലാമിനേഷൻ മെഷീൻ, ഫോയിൽ പേപ്പർ, ഇൻജെക്ട് ഇൻക് മുതലായവയും പൊലീസ് കണ്ടെടുത്തു. കേസില്‍ നേരത്തെ ആറുപേര്‍ പിടിയിലായിരുന്നു. നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ കേന്ദ്രത്തില്‍ കള്ളനോട്ടുകൾ നൽകിയായിരുന്നു തട്ടിപ്പ്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. 

8 എയർ കണ്ടിഷണറുകൾ ഓൺ ചെയ്തിട്ടും തണുപ്പില്ല, പരിശോധിച്ചപ്പോൾ ചെമ്പ് പൈപ്പ് മോഷ്ടിച്ച നിലയിൽ; 3 പേർ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8