തിരുവനന്തപുരം: 2020 ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് കേരളത്തിന് പുരസ്കാരം കിട്ടിയത്. അവാര്‍ഡിന്‍റെ ഭാഗമായി സമര്‍പ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം  കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട്  4100 ദശലക്ഷം വൈദ്യുതിയാണ് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ ലാഭിച്ചതെന്ന് വൈദ്യുതി മന്ത്രി എംഎം മണി തിരുവനന്തപുരത്ത് അറിയിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് അഭിപ്രായം. എന്നാല്‍ വ്യാപകമായ എതിര്‍പ്പുകളുണ്ടെന്നും മന്ത്രി പറഞ്ഞു.