Asianet News MalayalamAsianet News Malayalam

ദേശീയ പാത വികസനം: മുൻഗണനാ ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന് ജി സുധാകരൻ

കേരളത്തിലെ ദേശീയ പാത വികസനം മുൻഗണനാ പട്ടിക ഒന്നിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ജില്ലകളിലെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ സമർപ്പിച്ചിട്ടും വിജ്ഞാപനം പുറപ്പെടുവിക്കാൻ ദേശീയ പാത അതോറിറ്റി തയ്യാറായിട്ടില്ലെന്നും ജി സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.

national highway development kerala not included in priority list says g sudhakaran
Author
Trivandrum, First Published May 11, 2019, 1:25 PM IST

തിരുവനന്തപുരം: ദേശീയ പാത വികസനത്തിന്‍റെ മുൻഗണനാ ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ദേശീയ പാത വികസനം മുൻഗണനാ പട്ടിക ഒന്നിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ജില്ലകളിലെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ സമർപ്പിച്ചിട്ടും വിജ്ഞാപനം പുറപ്പെടുവിക്കാൻ ദേശീയ പാത അതോറിറ്റി തയ്യാറായിട്ടില്ലെന്നും ജി സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായും ജി സുധാകരൻ വ്യക്തമാക്കി. 

വിഷയത്തിൽ വ്യക്തത വരുത്താനായി പൊതുമരാമത്ത് സെക്രട്ടറി തിങ്കളാഴ്ച ദേശീയ പാത വികസന അതോറിറ്റി  ചെയർമാനെ കാണും

ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണന വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്രഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെട്ടിരുന്നു. ദേശീയപാത വികസനത്തില്‍ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിക്കില്ലെന്നായിരുന്നു നിതിൻ ഗഡ്കരി അന്ന് പറഞ്ഞത്.

Follow Us:
Download App:
  • android
  • ios