കണ്ണൂര്‍: ദേശീയ ചരിത്ര കോൺഗ്രസ് വേദിയിലുയ‍ര്‍ന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കെ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സംഘാടകര്‍. പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘിച്ചത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമങ്ങൾക്ക് എതിരെയും, ചരിത്ര സ്മാരകങ്ങൾ വാണിജ്യാവത്കരിക്കുന്നതിനു എതിരെയും 
കശ്മീരിലെയും ദില്ലി ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെയടക്കം പോലീസ് നടപടികളിൽ പ്രതിഷേധിച്ചും പ്രമേയങ്ങൾ പാസാക്കി. 

ചരിത്ര കോൺഗ്രസിന്റെ വേദിയിൽ കേരള ഗവര്‍ണര്‍ നിഷ്പക്ഷമായ അഭിപ്രായമായിരുന്നു പറയേണ്ടിയിരുന്നത്. എന്നാൽ ഗവര്‍ണര്‍ തന്നെ നേരിട്ട് പ്രോട്ടോക്കോൾ ലംഘിക്കുന്ന സ്ഥിതിയുണ്ടായി. വേദിയിൽ ഗവര്‍ണറുടെ നിഷ്പക്ഷതയാണ് ചോദ്യം ചെയ്യപ്പെട്ടത്. വേദിയിൽ ഇർഫാൻ ഹബീബ് സംസാരിച്ചതിൽ പ്രോട്ടോകോൾ ലംഘനമില്ലെന്നും ചരിത്ര കോൺഗ്രസിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി വിശദീകരിച്ചു.