ദൂര പരിധിയില്ലെന്നും എപ്പോൾ വേണമെങ്കിലും ക്ഷീണിക്കുന്നത് വരെ യാത്ര ചെയ്യാമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികം നോക്കിയല്ല പദ്ധതി നടപ്പാക്കുന്നത്. പദ്ധതി കൊണ്ട് സാമ്പത്തിക രംഗം മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യയാത്രയിൽ കൂടുതൽ വ്യക്തതയുമായി ഗതാഗത മന്ത്രി സി.പി. ജോൺ. ആദ്യം ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. ബസുകളിൽ കയറുന്ന സ്ത്രീകൾക്ക് ടിക്കറ്റ് നൽകും. എന്നാൽ, പണം ഈടാക്കില്ലെന്നും സീറോ ടിക്കറ്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് മേഖല തകരാതെ സംരക്ഷിക്കും. സൗജന്യ യാത്ര പ്രാബല്യത്തിലായ ശേഷം സ്വകാര്യ ബസ് ഉടമകളുമായി ചർച്ചയെന്നും അദ്ദേഹം വ്യക്തമാക്കി. ദൂര പരിധിയില്ലെന്നും എപ്പോൾ വേണമെങ്കിലും ക്ഷീണിക്കുന്നത് വരെ യാത്ര ചെയ്യാമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികം നോക്കിയല്ല പദ്ധതി നടപ്പാക്കുന്നത്. പദ്ധതി കൊണ്ട് സാമ്പത്തിക രംഗം മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് അനുവദിക്കുക. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രിയദർശിനി എന്ന പേരിൽ ആകും പദ്ധതി. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. 800 കോടി ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തന കേസിൽ മുൻകൂര്‍ ജാമ്യം നൽകിയ വിധി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
