'ബാലപീഡനം ഉൾപ്പെടെ കേസുകൾ റിപ്പോർട്ട് ചെയ്യുതിന് സ്വീകരിക്കുന്ന പ്രൊഫഷണൽ മാർഗങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് എതിർപ്പുകൾക്ക് കാരണം'
ദില്ലി : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് ദേശീയ മാധ്യമ സംഘടനകൾ. രാജ്യത്ത് മാധ്യമങ്ങൾ നേരിടുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഏഷ്യാനെറ്റിലെ അതിക്രമമെന്ന് ദില്ലിയിലെ മാധ്യമ സംഘടനകളുടെ സംയുക്ത പ്രസ്താവന നടത്തി.
ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻസ് പ്രസ് കോർ, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്, കെ യു ഡബ്ല്യൂ ജെ ദില്ലി ഘടകം എന്നീ സംഘടകളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ബാലപീഡനം ഉൾപ്പെടെ കേസുകൾ റിപ്പോർട്ട് ചെയ്യുതിന് സ്വീകരിക്കുന്ന പ്രൊഫഷണൽ മാർഗങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് എതിർപ്പുകൾക്ക് കാരണമെന്ന് മാധ്യമസംഘടനകൾ പറഞ്ഞു.
Read More : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് എസ്എഫ്ഐ അതിക്രമം; എട്ട് പ്രതികൾ അറസ്റ്റിൽ
