Asianet News MalayalamAsianet News Malayalam

കാട്ടാക്കടയിൽ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം; വാഹനത്തിന് മുന്നിലേക്ക് ചാടി യൂത്ത് കോണ്‍ഗ്രസുകാര്‍

കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു.

nava kerala bus protest  clash with youth congress and dyfi at Kattakada nbu
Author
First Published Dec 22, 2023, 1:07 PM IST

തിരുവനന്തപുരം: കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധം ചെറുക്കാൻ ശ്രമിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, നവകേരള സദസ് അവസാനഘട്ടത്തിലെത്തുമ്പോൾ തലസ്ഥാനത്ത് വ്യാപക സംഘർഷമാണ് അരങ്ങേറുന്നത്. ഇന്നലെ ആറ്റിങ്ങലിൽ നവകേരള സദസ് കടന്ന് പോയതിന് ശേഷം തുട‍ർച്ചയായി ആക്രമമങ്ങളുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവ‍ർത്തകൻ സുഹൈലിന്‍റെ വീടും വാഹനവും ഡിവൈഎഫ്ഐക്കാർ തകർത്തു. മണിക്കൂറുകള്‍ക്കുള്ളിൽ ആറ്റിങ്ങൽ നഗരസഭ സ്റ്റാൻറിംഗ് കമ്മിറ്റി ചെയ‍ർമാൻ നജാമിന്‍റെയും വീട് ആക്രമിച്ചു. പൊലീസ് സ്റ്റേഷനിൽ കയറി യൂത്ത് കോണ്‍ഗ്രസുകാരെ മ‍ർദ്ദിച്ച ഡിവൈഎഫ്ഐക്കാർക്കെതിരെ കേസെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios