പരിപാടി നടത്താൻ ക്ഷേത്ര മതിൽകെട്ട് പൊളിക്കേണ്ടിവരുമെന്നും ഇത് ഭക്തരുടെ  പ്രതിഷേധത്തിന് കാരണമാകുമെന്നാണ് അഭിഭാഷകൻ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നത്. 

കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി അഭിഭാഷകനായ ശങ്കു ടി ദാസ് നോട്ടീസ് അയച്ചു. ക്ഷേത്ര മൈതാനം നവകേരള സദസ്സിന് വിട്ട് നൽകുന്നത് നിയമ വിരുദ്ധം ആണെന്നാണ് നോട്ടീസ് പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരിപാടി നടത്താൻ ക്ഷേത്ര മതിൽകെട്ട് പൊളിക്കേണ്ടിവരുമെന്നും ഇത് ഭക്തരുടെ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് അഭിഭാഷകൻ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നത്. സംഘാടകരോട് മറ്റൊരു വേദി കണ്ടെത്താൻ നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ മാസം 20നാണ് ചടയമംഗലം മണ്ഡല പരിപാടി നടക്കേണ്ടത്. ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും നോട്ടീസിലുണ്ട്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ നാളെ ഹൈക്കോടതിയെ സമീപിക്കും.