മുംബൈ: നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ നടി റിയാ ചക്രബർത്തിയെ എൻസിബി ഉടൻ ചോദ്യം ചെയ്യും. നടിയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അതേ സമയം റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തിയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് അച്ഛൻ ഇന്ദ്രജിത്ത് പ്രസ്താവന ഇറക്കി.

മകനെ അറസ്റ്റ് ചെയ്തതിന് ഇന്ത്യയെ അഭിനന്ദിക്കുന്നെന്നും അടുത്തതായി അറസ്റ്റിലാവുന്നത് മകളായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. ഒരു ഇടത്തരം കുടുംബത്തെ എല്ലാവരും തകർത്തു.നീതിക്കായി എല്ലാം നീതീകരിക്കപ്പെടുകയാണെന്നും മുൻ ലഫ്‌.കേണൽ കൂടിയായ ഇന്ദ്രജിത്ത് കുറിച്ചു. സുശാന്തിൻ്റെ മാനേജർ സാമുവൽ മിറാൻഡ , പാചകക്കാരൻ ദീപേഷ് സാവന്ദ് എന്നിവരെയും എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.