കോട്ടയം: ഇടതുമുന്നണിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്ന് എൻസിപി നേതാവും പാലാ എംഎൽഎ മാണി സി കാപ്പൻ. 'യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ഇടതുമുന്നണിക്ക് ഒപ്പം തന്നെ നിന്ന് മുന്നോട്ട് പോകും. പാലാ വിട്ട് നൽകില്ല. മുന്നണിയിൽ ഇത് വരെ പാലാ സീറ്റ് ചർച്ചയായിട്ടുമില്ല'. വെള്ളിയാഴ്ച എൻസിപി യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

കോണ്‍ഗ്രസ് കടുത്ത അനീതി കാട്ടി, ചതിച്ചു, ഇനി ഇടതിനൊപ്പം; നയം പ്രഖ്യാപിച്ച് ജോസ് കെ മാണി

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മാണി സി കാപ്പൻ മാധ്യമങ്ങളെ കണ്ടത്. പാലാ സീറ്റ് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ജോസ് കെ മാണിയും പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ മാണി സി കാപ്പനും പുതിയ തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം യുഡിഫുമായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും മാണി സി കാപ്പൻ സംസാരിച്ചതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.