കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ച 21 അംഗ പട്ടികയിൽ ബിജെപി സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നിയും ഉൾപ്പെടുന്നു. 

കൊല്ലം: കൊല്ലം കോർപ്പറേഷനിൽ എൻഡിഎ ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 21 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി വടക്കേവിളയിൽ മത്സരിക്കും. രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

സ്ഥാനാർത്ഥികൾ ഇവർ

ശക്തികുളങ്ങര ഹാർബർ- ലൂക്ക് സെബാസ്റ്റ്യൻ

ശക്തികുളങ്ങര- ഷിജി എസ്. പ്രമോദ്

തേവള്ളി- ബി ശൈലജ

കച്ചേരി- ശശികല റാവു

കൈകുളങ്ങര- ഭുവന

താമരക്കുളം- പ്രണവ് താമരക്കുളം

വടക്കുംഭാഗം- ശ്രീകുമാർ

ഉളിയക്കോവിൽ- സന്ധ്യ. ആർ

ഉളിയക്കോവിൽ ഈസ്റ്റ്- ടി ആർ അഭിലാഷ്

കടവൂർ- വിജിത രാജ്

അറുനൂറ്റിമംഗലം-ടി ജി ഗിരീഷ്

മതിലിൽ- സാംരാജ്

വടക്കേവിള- കേണൽ എസ് ഡിന്നി

പട്ടത്താനം-സുനിൽ കുമാർ .ജി

ഭരണിക്കാവ്- ഗീത ദിലീപ്

തെക്കേവിള- ദീപിക പ്രമോദ്

വാളത്തുംഗൽ- അമൃത ഷാജി

കയ്യാലയ്ക്കൽ- അഡ്വ.അബ്ദുൽ മസ്സി

നീരാവിൽ- സുരേഷ് വി

അഞ്ചാലുംമൂട് വെസ്റ്റ്- ബിജി എൽ

പുന്തലത്താഴം- അനീഷ്

യുഡിഎഫ് രണ്ട് ഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ രംഗത്താണ്. എൽഡിഎഫും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.