ഇന്ന് വൈകിട്ടോടെ എൻ ഡി ആർ എഫ് ഇൻസ്പെക്ടർ തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു
പത്തനംതിട്ട: കേരളത്തിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗമായ ജവാനെ കാണാതായി. പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി എത്തിയ രാജേഷ് രവീന്ദ്രനെയാണ് കാണാതായത്. 38 വയസാണ് പ്രായം. തമിഴ്നാട്ടിൽ നിന്നും എത്തി തിരുവല്ല മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിൽ ക്യാമ്പ് ചെയ്യുന്ന സംഘാംഗങ്ങളിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം. ഒരു മാസം മുൻപാണ് രാജേഷ് കേരളത്തിലെത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. സംഘാംഗത്തെ കാണാതായെന്ന് ഇന്ന് വൈകിട്ടോടെ എൻ ഡി ആർ എഫ് ഇൻസ്പെക്ടർ തിരുവല്ല പോലീസിൽ പരാതി നൽകി. കേസ് എടുത്ത പോലീസ് അന്വേഷണം തുടങ്ങി.
