കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒന്നാം പ്രതി എസ്ഐ കെ എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. കൊച്ചി സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നാണ് നടപടി. സാബുവിനെ ഇന്ന് കൊച്ചി സിജെഎം കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ജൂണ്‍ 21നാണ് വാഗമണ്‍ സ്വദേശിയായ രാജ്കുമാർ പീരുമേട് ജയിലിൽ വച്ച് മരിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ അടക്കം നാല് പൊലീസുകാർ അറസ്റ്റിലാവുകയും ചെയ്തു. കേസിൽ ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ട്.