ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 

നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് ഇന്നും തുടരും. സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട നെടുങ്കണ്ടം എസ്ഐയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും എസ്ഐയെ വിളിച്ചുവരുത്തും. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. മൊഴിയെടുപ്പ് ഉടൻ പൂർത്തിയാക്കി ആദ്യ ഘട്ട അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.