പാലക്കാട്: സുഖമില്ലാതെ ഒരാളെ കൊണ്ടുവന്നതായി പീരുമേട് ജയിലില്‍ നിന്ന് അറിയിച്ചിരുന്നതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ജയിലില്‍ എത്തുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ‍ഞ്ഞു.

ജയിലില്‍ നിന്ന് അന്ന് ഒരു ഓഫീസര്‍ വിളിച്ചിരുന്നു. ഒരാളെ സുഖമില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയി എന്ന് പറഞ്ഞു. അയാള്‍ മരിച്ചുപോയി എന്ന് അടുത്ത ദിവസം വിളിച്ച് പറഞ്ഞു. ജയിലിലേക്ക് എത്തിക്കുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടത് പൊലീസാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.