ഇടുക്കി: നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി കൊലപാതക കേസിൽ മുൻ എസ്പി വേണുഗോപാലിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. വേണുഗോപാലിൻറെ നുണപരിശോധനാ ഫലം സിബിഐക്ക് ലഭിച്ചിട്ടുണ്ട്. 

നെടുങ്കണ്ടം പൊലീസ് രാജ് കുമാറിനെ അന്യായമായി കസ്റ്റഡിയിൽ വച്ച് മർദ്ദിച്ച കാര്യം ജില്ലാ പൊലീസ് മേധാവിയായിരുന്ന വേണുഗോപാലിന് അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് സിബിഐ. 

സിബിഐ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി വേണുഗോപാൽ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്‍കുമാറിനെ മർദ്ദിച്ചുകൊന്നത ഉന്നത ഉദ്യോഗസ്ഥർക്കും അറിവുണ്ടായിരുന്നുവെന്ന് സാക്ഷിമൊഴിയുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിൽ എട്ടു പൊലീസുദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.