Asianet News MalayalamAsianet News Malayalam

ക്യാമ്പസുകളിൽ പെരുമാറ്റച്ചട്ടം വേണം, പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം: ഗവർണർ

യൂണിവേഴ്‍സിറ്റി കോളേജിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ സുപ്രധാന നിർദേശം വന്നിരിക്കുന്നത്. നേരത്തേ ക്യാംപസുകളിലെ അക്രമങ്ങളിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

need a model code of conduct in campuses of kerala says governor p sadashivam
Author
Thiruvananthapuram, First Published Jul 20, 2019, 8:11 PM IST

തിരുവനന്തപുരം: കേരളത്തിലെ ക്യാംപസുകളിൽ പെരുമാറ്റച്ചട്ടം വേണമെന്ന് ഗവർണർ പി സദാശിവം. വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കണം. വിദ്യാർത്ഥി സമൂഹത്തിന്‍റെ വളർച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്. ക്യാംപസുകളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. കൊച്ചിയിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്‍സിറ്റി സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും വിശദമായ റിപ്പോര്‍ട്ട് കേരള സര്‍വ്വകലാശാല വൈസ് ചാൻസിലർ ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഗവര്‍ണറെ കണ്ട് വിശദീകരണം നൽകുകയും ചെയ്തിരുന്നു. 

യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന സംഘര്‍ഷങ്ങളെ വിമര്‍ശിച്ച് നേരത്തേയും ഗവർണർ രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും ഗവർണർ വിമർശിച്ചു. 

പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇത് നല്ല കാര്യമല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios