കഴിഞ്ഞ ദിവസം സിഐടിയു സമരത്തിനിടെ മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് കല്ലേറിൽ പരുക്കേറ്റിരുന്നു

കൊച്ചി: ഓഫീസുകളില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാൻസ് ഹൈക്കോടതിയില്‍. കേരളത്തിലെ 568 ബ്രാഞ്ചുകളിലും പൊലീസ് സുരക്ഷ അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം സിഐടിയു സമരത്തിനിടെ മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് കല്ലേറിൽ പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിക്കാന്‍ മുത്തൂറ്റ് ഫിനാൻസ് തീരുമാനിച്ചത്. 

'കല്ലെറിഞ്ഞത് തൊഴിലാളികളാകില്ല, സർക്കാരിനെ മുത്തൂറ്റ് വെല്ലുവിളിക്കുകയാണ്', തൊഴിൽ മന്ത്രി

മാനേജ്മെന്റ് ജീവനക്കാരെ പിരിച്ചുവിട്ടെന്നാരോപിച്ച് മുത്തൂറ്റിൽ വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്. 43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. നേരത്തെ നടന്ന സമരത്തില്‍ ഹൈക്കോടതി ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകൾ മാനേജ്മെന്റ് ലംഘിച്ചെന്നും സർക്കാർ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നും ആരോപണം ഉയരുന്നുണ്ട്. 

'കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ല'; മുത്തൂറ്റിൽ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും എം സ്വരാജ്...

കൊച്ചിയിൽ മുത്തൂറ്റ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന് പിന്നിൽ തൊഴിലാളികളോ സമരം ചെയ്യുന്നവരോ ആണെന്ന് കരുതുന്നില്ലെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നേരത്തെ പ്രതികരിച്ചിരുന്നു. മുത്തൂറ്റ് മാനേജ്‍മെന്‍റാണ് സർക്കാരിനെ തുടർച്ചയായി വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നത്. മുത്തൂറ്റ് മാനേജ്മെന്‍റ് ഹൈക്കോടതിയുടെ മുന്നിൽ സമർപ്പിക്കപ്പെട്ട ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ചതാണ്. എന്നിട്ടും ഇതിലെ വ്യവസ്ഥകൾ ലംഘിച്ച് ബ്രാ‌ഞ്ചുകൾ പൂട്ടി തൊഴിലാളികളെ പിരിച്ചുവിടുകയാണ് മുത്തൂറ്റ് ചെയ്തത്. ഇത് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ തീർത്തും നിഷേധനിലപാടാണ് മുത്തൂറ്റ് സ്വീകരിച്ചതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

മുത്തൂറ്റ് സമരം: എംഡിയുടെ വാഹനത്തിന് നേരെ കല്ലേറ്; ജോര്‍ജ് അലക്സാണ്ടറിന് പരിക്ക്