Asianet News MalayalamAsianet News Malayalam

നീലേശ്വരത്തെ പരീക്ഷ തട്ടിപ്പ്: വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതും

കോഴിക്കോട് ജില്ലാ സെഷൻസ് കോടതിലാണ് അഡ്വക്കറ്റ് എം.അശോകന്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. വിദ്യാർത്ഥികൾക്ക് പകരം താൻ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകൻ ജാമ്യാപേക്ഷയിൽ പറയുന്നത്. 

neelesaram students to attend say exam
Author
Mukkom, First Published May 15, 2019, 4:10 PM IST


കോഴിക്കോട്: മുക്കം നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പര്‍ തിരുത്തി അധ്യാപകന്‍ പരീക്ഷ എഴുതി സംഭവത്തില്‍ എഴുതിയ പരീക്ഷ റദ്ദാക്കി പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു. 

രണ്ടു കുട്ടികളോടണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാൻ അവശ്യപ്പെട്ടത് . തീരുമാനം കുട്ടികളുടെ രക്ഷിതാക്കൾ ആദ്യം എതിർത്തിരുന്നു.വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം  വീണ്ടും പരീക്ഷ എഴുതാൻ കുട്ടികൾ അപേക്ഷ നൽകും അപേക്ഷ നൽകി. അതേസമയം നീലേശ്വരം സ്കൂളിലെ പരീക്ഷ ആൾമാറാട്ട കേസിൽ പ്രതിയായ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു.

കോഴിക്കോട് ജില്ലാ സെഷൻസ് കോടതിലാണ് അഡ്വക്കറ്റ് എം.അശോകന്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. വിദ്യാർത്ഥികൾക്ക് പകരം താൻ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകൻ ജാമ്യാപേക്ഷയിൽ പറയുന്നത്. ഉത്തരക്കടലാസുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് പരീക്ഷാ ചുമതലയുള്ള പ്രിൻസിപ്പലടക്കമുള്ളവർക്ക് മാത്രമാണ് ഉത്തരവാദിത്വമെന്ന് നിഷാദിന്‍റെ ജാമ്യാപേക്ഷയിലുണ്ട്. 

എന്നാൽ ഇതിനുവിരുദ്ധമായി കുറ്റം പൂർണ്ണമായി അംഗീകരിക്കുന്ന മൊഴിയാണ് നേരത്തെ  അധ്യാപകൻ  വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം നൽകിയത്. മറ്റ് രണ്ട് പ്രതികളും ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും.ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടർ നടത്തിയ തെളിവെടുപ്പിന്‍റെ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു.
 

Follow Us:
Download App:
  • android
  • ios