Asianet News MalayalamAsianet News Malayalam

നീറ്റ് യുജി പ്രവേശന പരീക്ഷ സെപ്റ്റംബർ 12ന്; രജിസ്ട്രേഷൻ നടപടികൾ ചൊവ്വാഴ്ച വൈകിട്ട് മുതൽ

സാമൂഹിക അകലം ഉറപ്പ് വരുത്താനായി പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണ വർദ്ധിപ്പിച്ചിട്ടുണ്ട്. 198 നഗരങ്ങളിലായാണ് ഇത്തവണ പരീക്ഷ നടത്തുക

 

NEET exam 2021 will be held on 12th September 2021 informs Dharmendra Pradhan
Author
Delhi, First Published Jul 12, 2021, 8:15 PM IST

ദില്ലി: മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് സെപ്റ്റംബർ 12ന് നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്തുമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. അപേക്ഷ നടപടിക്രമങ്ങൾ നാളെ വൈകുന്നേരം 5 മണി മുതൽ തുടങ്ങും. എൻടിഎ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 

സാമൂഹിക അകലം ഉറപ്പ് വരുത്താനായി പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണ വർദ്ധിപ്പിച്ചിട്ടുണ്ട്. 198 നഗരങ്ങളിലായാണ് ഇത്തവണ പരീക്ഷ നടത്തുക.  2020ൽ 155 നഗരങ്ങളിലായി 3862 പരീക്ഷ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.  എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷകേന്ദ്രങ്ങളിൽ നിന്ന് മാസ്കുകൾ നൽകും. രജിസ്ട്രേഷൻ സമയത്തും പരീക്ഷ സമയത്തും ആവശ്യമായ കൊവിഡ് നിയന്ത്രണങ്ങൾ ഉറപ്പ് വരുത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios