നീറ്റ് ചോദ്യപേപ്പർ നാസിക്കിലെ പ്രിന്റിംഗ് പ്രസ്സിൽ നിന്ന് ചോർന്നതായി കണ്ടെത്തൽ. മാതൃക ചോദ്യപേപ്പർ എന്ന പേരിൽ കേരളം ഉൾപ്പെടെ പത്തോളം സംസ്ഥാനങ്ങളിലേക്ക് ഇത് വിതരണം ചെയ്തു.  

ദില്ലി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേരളത്തിലേക്കും അന്വേഷണം. ചോദ്യപേപ്പർ ചോർത്തി തയ്യാറാക്കിയ മാത്യക ചോദ്യപേപ്പർ കേരളത്തിലേക്കും എത്തിയെന്നാണ് കണ്ടെത്തൽ. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുടെ തുടക്കം നാസിക്കിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. കേസിൽ സിബിഐ അന്വേഷണസംഘം രൂപീകരിച്ച് നടപടി തുടങ്ങി

Add Asianetnews as a Preferred SourcegooglePreferred

ചോദ്യപേപ്പർ പരീക്ഷകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനിടെ ചോർത്തുക എന്നതായിരുന്നു ഇതുവരെയുള്ള പരീക്ഷ തട്ടിപ്പ് സംഘത്തിന്റെ പതിവ്. എന്നാൽ നീറ്റിൽ ഈക്കുറി അതും കടന്ന ്ചോദ്യപേപ്പർ പ്രിന്റ് ചെയ്യുന്നസ്ഥലത്ത് നിന്ന് ചോർത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

 ഇത്തവണത്തെ നീറ്റ് പരീക്ഷ ചോദ്യപേപ്പർ നാസിക്കിലെ ഒരു പ്രസ്സിലാണ് അച്ചടിച്ചത്. ഈ പ്രിന്റിംഗ് പ്രസ്സിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥിയായ ശുഭം കർനിയാർ എന്ന വ്യക്തിക്കാണ് ചോദ്യപേപ്പർ പൂർണ്ണരൂപത്തിൽ കിട്ടിയത്. ഇയാളിത് ഹരിയാനയിലെ ഒരു ഡോക്ടറിന് കൊറിയർ വഴി കൈമാറി. ഇയാൾ വഴി സിക്കറിൽ ഈ നീക്കത്തിൻറെ സൂത്രധാരൻ മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും എത്തുന്നു. പിന്നീട് ജയ്പൂർ , ദില്ലി,ഡെറാഡൂൺ , ജമ്മുകശ്മീർ, ബീഹാർ, കേരളം, തെലങ്കാന, ആന്ധ്ര അടക്കം സ്ഥലങ്ങളിലെ സംഘാങ്ങൾക്ക് കിട്ടുന്നു. ആദ്യം കിട്ടിയ യഥാർത്ഥ ചോദ്യപേപ്പറിനെ ഈ സംഘം മാതൃകചോദ്യ പേപ്പർ എന്ന നിലയിലേക്ക് മാറ്റിയത് പിടിക്കെപ്പെടാതെയിരിക്കാനാണ്. പിന്നീട് ഇത് പണം നൽകിയ ആവശ്യക്കാരിലേക്ക് എത്തിച്ചു. 

25000 മുതൽ രണ്ട് ലക്ഷം വരെ വില ഈടാക്കിയാണ് ടെലഗ്രാം വാട്സ്ആപ്പ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ വിറ്റത്. ഒരോ വിൽപനയിലും പല കണ്ണികളെ ചേർത്ത് വെച്ച് വിദ്ഗധമായി നടത്തിയ തട്ടിപ്പ്. കേരളത്തിൽ പഠിക്കുന്ന ചുരു സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയും ഈ സംഘത്തിലെ കണ്ണിയാണെന്നാണ് സംശയം. ഇയാൾ വഴി കേരളത്തിലെ ചില വിദ്യാർത്ഥികൾക്കും ഈ മാതൃക പേപ്പർ എത്തിയെന്നാണ് റിപ്പോർട്ട്. 10 സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്ന അന്വേഷണമെന്നാണ് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല മാതൃക ചോദ്യപേപ്പറിലെ ബയോളജി ചോദ്യങ്ങളിൽ 90 എണ്ണവും കെമസ്ട്രിയിലെ 45 ചോദ്യങ്ങളിൽ 35 എണ്ണം യഥാർത്ഥ ചോദ്യപേപ്പറിലും ഒന്നായിരുന്നു എന്നാണ് കണ്ടത്തെൽ. PRIVATE MAFIA എന്ന ടെലഗ്രാം ചാനലിലൂടെയും ചോദ്യപേപ്പർ പ്രചരിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.