- Home
- News
- Kerala News
- സുകുമാര കുറുപ്പ് - തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത സംശയിച്ച് പൊലീസ്, ഇന്റർപോളിന് കത്ത് നൽകില്ല
LIVE NOW
സുകുമാര കുറുപ്പ് - തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത സംശയിച്ച് പൊലീസ്, ഇന്റർപോളിന് കത്ത് നൽകില്ല

Summary
നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്. ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശ പൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
08:10 AM (IST) Aug 29
Asianet news liveസുകുമാര കുറുപ്പ് - തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത സംശയിച്ച് പൊലീസ്, ഇന്റർപോളിന് കത്ത് നൽകില്ല
സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചരണം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ ഇന്റർപോളിന് കത്തയക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അന്വേഷണം വഴിതെറ്റിക്കാനുള്ള ബോധപൂർവമായ ശ്രമമാണോ ഈ വ്യാജ പ്രചരണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
Read Full Story 07:08 AM (IST) Aug 29
Asianet news liveമുഖ്യമന്ത്രിയെ തടഞ്ഞ സംഭവം - ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിനെ അറസ്റ്റ് ചെയ്തു. ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞതെന്നും, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നും പോലീസ് അറിയിച്ചു.
Read Full Story 06:44 AM (IST) Aug 29
Asianet news liveതൃശൂര്‍ നഗരം ഇന്ന് 'പുലികളുടെ പിടിയില്‍', ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം
ഓരോ സംഘത്തിലും 50ലധികം പുലികൾ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
06:31 AM (IST) Aug 29
Asianet news liveമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം, എസ്‍സിഒ ഉച്ചകോടിയിലും പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് തുടക്കം കുറിച്ചു. ഉസ്ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ചകളും കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‍സിഒ) ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.