സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചരണം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ ഇന്റർപോളിന് കത്തയക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അന്വേഷണം വഴിതെറ്റിക്കാനുള്ള ബോധപൂർവമായ ശ്രമമാണോ ഈ വ്യാജ പ്രചരണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ പ്രചരണത്തിൽ ഇൻ്റർപോളിന് കത്ത് അയക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങൾ. രൂഹത നീങ്ങിയ സാഹചര്യത്തിൽ അന്തർദേശീയ ഏജൻസിയുടെസഹായം തേടേണ്ടതില്ലെന്നാണ് പൊലീസ് നിഗമനം. സൈബർ ഹാക്കറുടെ സഹായത്തോടെ പ്രചാരണം വരാമെന്ന മുന്നറിയിപ്പ് സ്‌പെഷ്യൽ ബ്രാഞ്ച് മുൻകൂട്ടി നൽകിയിരുന്നു. അതുകൊണ്ടാണ് തുടക്കം മുതൽ പൊലിസ് അമിതാവേശം കാണിക്കാതിരുന്നത്. തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത പൊലീസ് സംശയിക്കുന്നു.
42 വർഷമായി സുകുമാര കുറിപ്പിനെ തേടുകയാണ് കേരള പൊലീസ് . ഇൻർപോളിന്‍റെ പിടികിട്ടാപ്പുളികളുടെ പട്ടികയില്‍ ഇപ്പോഴും കുറുപ്പുണ്ട്. രോഗിയായിരുന്ന കുറുപ്പ് മരിച്ചിട്ടുണ്ടാകുമാന്ന അനുമാനത്തില്‍ കേസ് അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടത്തുമ്പോഴാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതോടെ പൊലീസ് വെട്ടിലായെന്നും അന്വേഷണ പിഴവെന്നും പലരും ചൂണ്ടിക്കാണിച്ചു. എന്നാല്‍ വെളിപ്പെടുത്തലില്‍ അമിതാവേശം വേണ്ടെന്നായിരുന്നു ഉന്നത പൊലീസ് തീരുമാനം. വെളിപ്പെടുത്തിലില്‍ പ്രതികരണത്തിനും ആരും തയ്യാറായില്ല. ഇൻർപോളിന്‍റെ വിവരാശേഖരണത്തിന് ശേഷം മാത്രം നടപടികള്‍ മതിയെന്ന തീരുമാനം ശരിവെക്കുന്നതായി വഴിത്തിരിവ്. ബ്രൂണെയില്‍ കണ്ടെത്തിയത് കുറുപ്പിനെയല്ല തൃശ്ശൂൂർ സ്വദേശിയെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതോടെ ഗൂഢോലോചനയിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച്. മുൻ അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഗ്രേഡ് എസ് ഐ അലി അക്ബറും കൊച്ചിയിലെ സൈബർ വിഗ്ധനുമാണ് വെളിപ്പെടുത്തലിന് പിന്നില്‍ പ്രവർത്തിച്ചതെന്നും പൊലീസ് സംശയിക്കുന്നു.
അന്വേഷണത്തെ വഴി തെറ്റിക്കാനും കണ്ടെത്തലുകളെ താറടിച്ചു കാണിക്കാനുമുള്ള ബോധപൂർവ ശ്രമമാണോയെന്നാണ് പൊലീസ് സംശയം. ഒരു മാസത്തിനുള്ളില്‍ കുറിപ്പിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് നല്‍കും. അതിന് മുൻപ് തന്നെ കുറുപ്പിന്‍റെ പേരില്‍ നടത്തിയ വ്യാജ പ്രചരണം എന്തിനെന്ന് കൂടി അന്വേഷിച്ച് റിപ്പോർട്ടിന്റെ ഭാഗമാക്കും.
