Asianet News MalayalamAsianet News Malayalam

നെടുമ്പാശ്ശേരിയിൽ എക്സൈസ് അറസ്റ്റ് ചെയ്തു വിട്ടയച്ച യുവാവ് കുത്തേറ്റ് മരിച്ചു

കൊലപാതകത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

neumbassery murder  case
Author
Nedumbassery, First Published Oct 4, 2020, 1:10 PM IST

കൊച്ചി: നെടുമ്പാശ്ശേരിയിൽ  യുവാവ്  കുത്തേറ്റ് മരിച്ചു. തുറവൂർ സ്വദേശി ജിസ്മോനാണ് കുത്തേറ്റ് മരിച്ചത്. കയ്യാലപ്പടിയിൽ നിൽക്കുകയായിരുന്ന ജിസ്മോനെ മൂന്നംഗ സംഘമെത്തി കുത്തുകയായിരുന്നു എന്നാണ് പൊലീസിൻറെ നിഗമനം. 

കൊലപാതകത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിൽ പങ്കാളികളായ മൂന്ന് പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് ഗ്രാം ‌കഞ്ചാവ് കൈവശം വച്ചതിന് ജിസ്മോനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios