Asianet News MalayalamAsianet News Malayalam

സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെ അഡ്വ. ആളൂരിനെതിരെ പുതിയ പരാതി

എറണാകുളം സ്വദേശിനിയായ യുവതിയാണ് ആളൂരിനെതിരെ പുതിയ പരാതി നൽകിയത്. ബിസിനസ് കൺസൾട്ടേഷൻ ആവശ്യത്തിനായി നൽകിയ അഞ്ച് ലക്ഷം രൂപ തിരിച്ച് നൽകിയില്ലെന്നാണ് യുവതിയുടെ പരാതി.

New complaint against Advocate Aloor nbu
Author
First Published Feb 9, 2024, 3:54 PM IST

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ പുതിയ പരാതി. എറണാകുളം സ്വദേശിനിയായ യുവതിയാണ് ആളൂരിനെതിരെ പുതിയ പരാതി നൽകിയത്. ബിസിനസ് കൺസൾട്ടേഷൻ ആവശ്യത്തിനായി നൽകിയ അഞ്ച് ലക്ഷം രൂപ തിരിച്ച് നൽകിയില്ലെന്നാണ് യുവതിയുടെ പരാതി. ബിസിനസ് നിർത്തിയെന്നും പണം തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ടപ്പോൾ തന്നില്ലെന്നാണ് പരാതി. പണം തിരിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇതിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ആളൂർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഭൂമി കേസിൽ നിയമ സഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അഡ്വ ബി എ ആളൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജനുവരി  31 ന് അഡ്വ. ആളൂരിന്‍റെ കൊച്ചിയിലെ ഓഫീസിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തന്‍റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപടിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കേസിന്‍റെ ആളൂർ പലഘട്ടങ്ങളിലായി 7 ലക്ഷം രൂപ കൈപ്പറ്റിയെന്നും കൂടുതൽ തുക ചോദിച്ചത് കൊടുക്കാൻ കഴിയാതെ വന്നപ്പോൾ സഹകരിച്ചാൽ മതിയെന്ന് പറഞ്ഞ് അപമര്യാദയായി പെരുമാറിയെന്നുമാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. വസ്തു കേസ് വേഗത്തിലാക്കാൻ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്‍കാനെന്ന പേരിലാണ് 3 ലക്ഷം രൂപ ആഡ്വക്കറ്റ് ആളൂർ വാങ്ങിയെന്നുമാണ് പരാതി. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോനയുണ്ടെന്നുമാണ് ആളൂരിന്‍റെ വാദം.

Latest Videos
Follow Us:
Download App:
  • android
  • ios