Asianet News MalayalamAsianet News Malayalam

തൃശ്ശൂര്‍ ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 151 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 110 പേർ രോഗമുക്തി നേടി. 146 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 

new containment zones in thrissur
Author
Thrissur, First Published Aug 30, 2020, 8:51 PM IST

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 151 പേർക്ക്. 110 പേർ രോഗമുക്തി നേടി. 146 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 18 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ ഇവയാണ്. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 12, എലൈറ്റ് ക്ലസ്റ്റർ 6, ദയ ക്ലസ്റ്റർ 8, പരുത്തിപ്പാറ ക്ലസ്റ്റർ 4, അമല ക്ലസ്റ്റർ 3, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 2, ജനത ക്ലസ്റ്റർ 3, അംബേദ്കർ ക്ലസ്റ്റർ 1, ആർഎംഎസ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 83.

കൂടാതെ ഒരു ആരോഗ്യപ്രവർത്തകർക്കും നാല് ഫ്രന്‍റ്ലൈന്‍ വർക്കർമാർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. അവിനിശ്ശേരി സ്വദേശി അമ്മിണിയുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കൊവിഡ് രോഗവ്യാപനം തടയുന്നതിനായി തൃശ്ശൂരില്‍ പുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

പുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ ഇവയാണ്

  • കുന്നംകുളം നഗരസഭ: ഒന്നാം ഡിവിഷൻ (എരംകുളം റോഡ് മുതൽ റോസ് ഓഡിറ്റോറിയം വരെ).
  • എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: രണ്ടാം വാർഡ് (അയ്യമ്പാടി കോളനി പ്രദേശം)
  • ചാഴൂർ ഗ്രാമപഞ്ചായത്ത്: പതിനെട്ടാം വാർഡ് (പെരിങ്ങോട്ടുകര ശ്രീ ബോധാനന്ദ വായനശാലയ്ക്ക് എതിർവശത്തുള്ള പ്രദേശം)
  • മറ്റത്തൂർ ഗ്രാമപഞ്ചായത്ത്: എട്ടാം വാർഡ് (അമ്പനോളി പ്രദേശത്തെ വീട്ടുനമ്പർ 26, 27, 28, 28എ, 30എ, 32 (ആകെ ആറ് എണ്ണം) എന്നീ വീടുകൾ അടങ്ങുന്ന പ്രദേശം.

 

അതേസമയം, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, തൃക്കൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ്, മതിലകം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്, തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് എന്നിവയെ കണ്ടെയിന്‍മെന്‍റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരും.

Follow Us:
Download App:
  • android
  • ios