Asianet News MalayalamAsianet News Malayalam

ആലഞ്ചേരിയുടെ പിൻഗാമി, സിറോ മലബാർ സഭാ പുതിയ അധ്യക്ഷനെ ജനുവരിയിൽ തിരഞ്ഞെടുക്കും, പോപ് അംഗീകരിച്ച ശേഷം പ്രഖ്യാപനം

തെരഞ്ഞെടുക്കപ്പെടുന്ന മേജർ ആർച്ച് ബിഷപ്പിനെ മാർപ്പാപ്പ അംഗീകരിക്കണം. അംഗീകാരം കിട്ടിയാൽ ഉടൻ പ്രഖ്യാപനവും സ്ഥാനാരോഹണവും ഉണ്ടാകും.

new head for syro malabar church will select by Synod in january apn
Author
First Published Dec 10, 2023, 9:10 AM IST

കൊച്ചി : സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ പുതിയ സഭാധ്യക്ഷനെ ജനുവരിയിലെ സിനഡിൽ തിരുമാനിക്കും. ജനുവരി 8 മുതൽ 13 വരെ സിനഡ് ചേർന്നാകും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മേജർ ആർച്ച് ബിഷപ്പിനെ മാർപ്പാപ്പ അംഗീകരിക്കണം. അംഗീകാരം കിട്ടിയാൽ ഉടൻ പ്രഖ്യാപനവും സ്ഥാനാരോഹണവും ഉണ്ടാകും. സഭാ നേതൃത്വം സർക്കുലറിലൂടെയാണ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. സിറോ മലബാർ സഭയുടെ പള്ളികളിൽ ഇന്ന് സർക്കുലർ വായിച്ചു. കർദ്ദിനാൾ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതോടെ ബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനാണ് നിലവിൽ ചുമതല 

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു

സിറോ മലബാർ സഭയുടെ അധ്യക്ഷ പദവിയിൽ നിന്ന് മേജർ ആ‍ർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി കഴിഞ്ഞ ദിവസമാണ് സ്ഥാനമൊഴിഞ്ഞത്. സഭാ ഭൂമി വിവാദത്തിലും കുർബാന തർക്കത്തിലും ഏറെ പഴികേട്ട കർദിനാൾ ഒടുവിൽ വത്തിക്കാന്‍റെകൂടി ഇടപെടലിലാണ് ചുമതലകളിൽ നിന്ന് ഒഴിയുന്നത്.മുമ്പ് രണ്ട് തവണ രാജിസന്നദ്ധത അറിയിച്ചെങ്കിലും സിനഡും മാർപ്പാപ്പയും ഇത് തളളിയിരുന്നു.സിറോ മലബാർ സഭയിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർദിനാളിന്‍റെ രാജി മാർപ്പാപ്പ സ്വകരിച്ചത്. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios