രഞ്ജിത്ത് കുമാറിന്റെ അസൗകര്യം കണക്കിലെടുത്താണ് പുതിയ അഭിഭാഷകനെ നിശ്ചയിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം

കാസര്‍കോട്: പെരിയ കേസിൽ സർക്കാരിന് വേണ്ടി പുതിയ അഭിഭാഷകൻ ഹാജരാകും. മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ ആയ മനീന്ദർ സിംഗാണ് ഹാജരാകുക. കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാറിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാർ ആയിരുന്നു ഹാജരായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രഞ്ജിത്ത് കുമാറിന്റെ അസൗകര്യം കണക്കിലെടുത്താണ് പുതിയ അഭിഭാഷകനെ നിശ്ചയിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. രഞ്ജിത്ത് കുമാറിന് ഇനി ഡിസംബര്‍ 10 ന്ശേഷം മാത്രമാണ് ഡേറ്റ് ഉള്ളത്. 

പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറിയ സിംഗിൾ ബ‌ഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി നാളെ പരിഗണിക്കും. കുറ്റപത്രം സമ‍ർപ്പിച്ച കേസിൽ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.