തിരുവനന്തപുരം: കൊവിഡ് മുക്തി നേടിയവരെ രോഗ ബോധവല്‍ക്കരണത്തിനായി നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുക്തരായവരില്‍ സന്നദ്ധരായവരെ ആരോഗ്യ സന്ദേശ പ്രചാരകരായി ഉപയോഗിക്കുമെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. 

കൊവിഡ് വ്യാപനം തടയാന്‍ ജനകീയ പ്രതിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്. മഹാമാരിയെ അതിന്റേതായ ഗൗരവത്തില്‍ ചിലര്‍ കാണുന്നില്ലെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ ചില മേഖലകളില്‍ മടുപ്പ് വരുന്നുണ്ട്. അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.